യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ആരോപണത്തിൽ ട്രാൻസ്ജെൻഡർ യുവതിക്ക് പിന്തുണയുമായി ട്രാൻസ്ജെൻഡർ കോൺഗ്രസ്.

രാഹുലിനെതിരെ ഗുരുതര ആരോപണമുന്നയിച്ച അവന്തികക്ക് പൂർണ്ണ പിന്തുണ നൽകുന്നതായി ട്രാൻസ്ജെൻഡർ കോൺഗ്രസ് രക്ഷാധികാരി അരുണിമ എം കുറുപ്പ് പറഞ്ഞു. രാഹുൽ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അദ്ദേഹത്തെ ന്യായീകരിക്കില്ല. പാർട്ടി നിലപാടും അതാണ്. രാഹുൽ തെറ്റുകാരൻ എന്ന് തെളിഞ്ഞിട്ടില്ല. പരാതികളിൽ വാസ്തവമുണ്ടെങ്കിൽ പരാതി ഉന്നയിച്ചവരെ പിന്തുണയ്ക്കും.
രാഹുൽ കുറ്റക്കാരനാണെങ്കിൽ പാർട്ടി ഒരിക്കലും രാഹുലിനെ പിന്തുണക്കില്ല, അവന്തികയ്ക്ക് പൂർണ്ണപിന്തുണയുണ്ടാകുമെന്നും അരുണിമ എം കുറുപ്പ് പറഞ്ഞു.
