കോട്ടയം: കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോട്ടയം സിഎംഎസ് കോളേജിലുണ്ടായ സംഘർഷത്തെ ശക്തമായി അപലപിക്കുന്നതായി മാനേജ്‌മെന്റ്.

തെരഞ്ഞെടുപ്പ് നടപടികൾക്ക് മാനേജ്‌മെന്റ് എതിരല്ല. എന്നാൽ ക്യാമ്പസിനുള്ളിൽ രാഷ്ട്രീയ പ്രവർത്തനം ഹൈക്കോടതി നിരോധിച്ചതിനാൽ ഇത്തരം നടപടികളെ അനുവദിക്കാനാവില്ലെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ഇലക്ഷൻ നടപടികളിൽ മാനേജ്‌മെന്റും സ്റ്റാഫ് പ്രതിനിധികളും രാഷ്ട്രീയമായി ഇടപെടുന്നില്ല എന്നാൽ കോളേജിൽ നടന്ന അക്രമ രാഷ്ട്രീയത്തെ ശക്തമായി അപലപിക്കുന്നുവെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി.
കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിനെ തുടർന്ന് സിഎംഎസ് കോളേജിൽ അഞ്ച് മണിക്കൂറിലധികം നീണ്ട കനത്ത സംഘർഷമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്.
