പാലാ : ഓണമടുത്തപ്പോൾ ഗ്യാസിന് കൃത്രിമ ക്ഷാമം സൃഷ്ട്ടിക്കാൻ ശ്രമം നടക്കുന്നു .പാലായിലെ വൈദ്യുതി ആഫീസിനു സമീപമുള്ള ഗ്യാസ് സ്ഥാപനത്തിൽ ഇന്ന് രാവിലെ മുതൽ നോ സ്റ്റോക്ക് എന്ന ബോർഡും വച്ചിട്ടുണ്ട് .ഇന്നലെ വരെ ചെന്നവരോട് ഞങ്ങളുടെ വണ്ടി കേടാണ് .നാളെ ഒന്ന് വിളിച്ചു നോക്കുക എന്നൊക്കെയായിരുന്നു മറുപടി .

കുറെ ദിവസങ്ങളായി ഈ സ്ഥാപനം ഉത്തരവാദിത്വ രഹിത മറുപടിയാണ് ഉപഭോക്താക്കളോട് പറയുന്നത് .ഇത് ഉപഭോക്താക്കളിൽ കടുത്ത പ്രതിഷേധമാണ് ഉയർത്തിയിരിക്കുന്നത് .ഓണമടുത്തതോടെ ഗ്യാസിന് ആവശ്യവും ഏറുകയാണ് .കൃത്രിമ ക്ഷാമം സൃഷ്ട്ടിച്ചു വളഞ്ഞ വഴിയിൽ വില കൂട്ടാനുള്ള നീക്കമാണ് ഈ സ്വകാര്യ സ്ഥാപനം നടത്തുന്നതെന്ന് ഉപഭോക്താക്കൾ ആരോപിച്ചു .