പാലാ :തദ്ദേശ തെരഞ്ഞെടുപ്പിന് ഒരുക്കം തുടങ്ങി രാമപുരം എൽ ഡി എഫ് .ഇന്നലെ നടത്തിയ വാർത്താ സമ്മേളനത്തിൽ ഇതിനുള്ള വെടി പൊട്ടിച്ചു കഴിഞ്ഞു .കൃത്യം ആയിരം പേരുടെ പ്രകടനത്തോടെ പൊതുയോഗം നടത്തുമെന്നാണ് പത്ര സമ്മേളനം ലീഡ് ചെയ്‌ത ഒരേ ഒരു നേതാവ് പ്രതികരിച്ചത്.പത്ര സമ്മേളനത്തിൽ ബാക്കി ഒരാൾക്കും റോൾ ഇല്ലായിരുന്നു .പലരും ആകാശത്തേക്ക് നോക്കി ഇരിക്കുന്നതും കാണാമായിരുന്നു .വേറെ ആരെയും വിശദീകരണത്തിനു ലീഡിങ് നേതാവ് അനുവദിച്ചില്ല .

പാറമടയ്ക്ക് ലൈസൻസ് നൽകിയെന്ന് പറയുമ്പോൾ വൈസ് പ്രസിഡന്റും കൂടി ഇരുന്ന കമ്മിറ്റിയാണ് ഈ ലൈസൻസിന് അംഗീകാരം നൽകിയത് .അതിൽ തന്നെ എൽ ഡി എഫിൽ അഭിപ്രായ വ്യത്യാസവും ഉള്ളതായി ആക്ഷേപം ഉയരുന്നുണ്ട് .രാമപുരത്തെ എൽ ഡി എഫ് എന്ന് പറഞ്ഞാൽ ഇപ്പോൾ ഒരു വ്യക്തിയെ കേന്ദ്രീകരിച്ചു കൊണ്ടുള്ള പ്രവർത്തനമാണ് ഉണ്ടാവുന്നത് .കൂട്ടായ പ്രവർത്തനം ഉണ്ടാകുന്നില്ലെന്ന് വിമർശനം എൽ ഡി എഫിൽ ഉയരുന്നുണ്ട് .
നാലമ്പല ദർശനം പരാതികളില്ലാതെ മംഗളമായി അവസാനിച്ചതിൽ രാമപുരത്തെ പ്രതിപക്ഷത്തിന് അനല്പമായ ഗ്ലാനി ഉണ്ടായിട്ടുണ്ട് .പഞ്ചായത്ത് നേതൃത്വത്തിന്റെ ഇടപെടലിൽ രാമായണം മാസാചരണം മംഗളമായി പര്യവസാനിച്ചതും രാമപുരം എൽ ഡി എഫിലെ ഒരേ ഒരു നേതാവിന് കടുത്ത അസംതൃപ്തി ഉളവാക്കിയിട്ടുണ്ട് .

കൂടാതെ ഇതേ വ്യക്തിക്ക് പാർട്ടിയിൽ നേരിടുന്ന അവഗണനയും ഇദ്ദേഹത്തിൽ കടുത്ത മാനസീക വ്യഥ ഉളവാക്കിയിട്ടുണ്ട് .നിയോജക മണ്ഡലം പ്രസിഡന്റാകാൻ താനാണ് സർവഥാ യോഗ്യനെന്നു കരുതിയിരുന്നപ്പോഴാണ് ജൂനിയറായ സൺഡേ സ്‌കൂൾ അധ്യാപകൻ നിയോജക മണ്ഡലം പ്രസിഡണ്ട് ആയത് .അദ്ദേഹത്തെ പുകച്ചു പുറത്തുചാടിക്കാനുള്ള ശ്രമങ്ങൾ വിജയിച്ചെന്നു ഈ രാമപുരം നേതാവ് പറയുന്നുണ്ടെങ്കിലും ;ഇപ്പോഴും സൺഡേ സ്‌കൂൾ അധ്യാപകൻ തന്നെയാണ് പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് .അദ്ദേഹത്തെ ജില്ലാ ചാർജ് സെക്രട്ടറി ആയി പാലായിൽ നിന്നും മാറ്റി നിർത്തുമെന്നും ,അധ്യാപക സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്ത് നിന്നും മാറ്റിയത് താൻ കാരണമാണെന്നും ഈ രാമപുരം നേതാവ് പ്രചരിപ്പിക്കുന്നുണ്ട് .