ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സ്‌കൂളില്‍ വീണ്ടും ബോംബ് ഭീഷണി. ദ്വാരകയിലെ സ്‌കൂളിൽ ആണ് ഇമെയില്‍ വഴി ഭീഷണി സന്ദേശം ലഭിച്ചത്. ഫയര്‍ ഫോഴ്‌സ്, പൊലീസ് എന്നിവര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തുക ആണ്.

ദ്വാരകയിലെ മാക്‌സ്‌ഫോര്‍ട് സ്‌കൂളിന് ഇമെയില്‍ വഴി ബോംബ് ഭീഷണി നേരിട്ടതിനെ തുടര്‍ന്ന് രാവിലെ സ്‌കൂള്‍ ഒഴിപ്പിച്ചു. ഇന്ന് രാവിലെ 7മണിക്കാണ് ഡല്‍ഹി ഫയര്‍ സര്‍വീസിലേക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ഉടന്‍ സ്‌കൂളിലെത്തി കുട്ടികളെ ഒഴിപ്പിച്ച ശേഷമാണ് തിരച്ചില്‍ ആരംഭിച്ചത്.
അതേസമയം, ബുധനാഴ്ച ഡല്‍ഹിയില്‍ 50 ഓളം സ്‌കൂളുകള്‍ക്ക് നേരെയാണ് ബോംബ് ഭീഷണി ഉണ്ടായത്. ഒരാഴ്ച്ചക്കുള്ളില്‍ ഇപ്പോള്‍ മൂന്നാം തവണയാണ് ഇത്തരത്തിലുള്ള ഭീഷണി ഉണ്ടാവുന്നത്.
