പാലാ: പാലാ കൊണ്ടാട്ടുകടവിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ ഒഴുക്കിൽ പെട്ടു .

ഇന്ന് മൂന്ന് മണിയോടെ കൊണ്ടാട്ട് കടവിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളാണ് ഒഴുക്കിൽ പെട്ടത്.കടവിൽ അപ്പോൾ ജലജ എന്ന നാട്ടുകാരി മാത്രമാണുണ്ടായിരുന്നത്. അവർ ഉടനെ തന്നെ നിലവിളിച്ചോടി അയൽക്കാരെ കൂട്ടുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാർ വള്ളിയിൽ തൂങ്ങി അവശനിലയിലായ യുവാക്കളെ രക്ഷപെടുത്തുകയായിരുന്നു. ഫയർഫോഴ്സ് ഉടനെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു – ചെയർമാൻ തോമസ് പീറ്ററും ഇപ്പോൾ സ്ഥലത്തുണ്ട്.( 4.02 )
