Kerala

രണ്ട് വര്‍ഷം, കേരളത്തില്‍ പേ വിഷബാധയേറ്റ് മരിച്ചത് 49 പേ‍ർ

കൊച്ചി: സംസ്ഥാനത്ത് രണ്ട് വര്‍ഷത്തിനിടെ പേ വിഷബാധയേറ്റ് 49 പേര്‍ മരിച്ചതായി സര്‍ക്കാര്‍. മരിച്ചവരില്‍ 26 പേര്‍ക്ക് വിഷ ബാധയേറ്റത് തെരുവ് നായകളില്‍ നിന്നാണെന്നുമാണ് സര്‍ക്കാര്‍ നിലപാട്. ഹൈക്കോടതിയില്‍ പങ്കുവച്ച കണക്കുകളിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

2024-ല്‍ 26 പേരാണ് പേ വിഷബാധയേറ്റ് മരിച്ചത്. 2025-ല്‍ ഇതുവരെ 23 പേരും പേ വിഷബാധയേറ്റ് മരിച്ചിട്ടുണ്ട്. ഈ വര്‍ഷം മരിച്ചവരില്‍ 11 പേരെ തെരുവുനായകളാണ് കടിച്ചത്. പേ വിഷബാധയേറ്റ് മരിച്ചതില്‍ 10 പേരെ വളര്‍ത്തുപട്ടികളാണ് കടിച്ചത്.

തെരുവുനായകളെ നിയന്ത്രിക്കാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട് ഫയല്‍ചെയ്ത ഹര്‍ജിയിലാണ് സത്യവാങ്മൂലം ഫയല്‍ ചെയ്തിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top