മാനന്തവാടി: സീറോ മലബാർ സഭ മാനന്തവാടി രൂപത മുൻ പി.ആർ.ഒ ഫാ. നോബിൾ തോമസ് പാറക്കലിനെതിരെ മദ്യപിച്ച് വാഹനമോടിച്ചതിന് കേസ്.

ജൂലൈ 11നാണ് കേസിനാസ്‌പദമായ സംഭവമുണ്ടായിരിക്കുന്നത്. കേസിന്റെ എഫ്.ഐ.ആർ പുറത്തു വന്നതോടെയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ജനങ്ങളറിഞ്ഞത്.
ക്രൈം നമ്പര്‍ 477/ 2025 ആയി U/s BNS 281, മോട്ടോര്‍ വെഹിക്കിള്‍ ആക്റ്റ് 185 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. തനിക്കെതിരെ പോലീസ് കേസെടുത്തത് സത്യമാണെന്നും എന്നാല്‍ മദ്യപിച്ചിരുന്നില്ല എന്നുമാണ് ഫാ നോബിളിന്റെ നിലപാട്.

സംസ്ഥാനത്താകെ കത്തോലിക്ക സഭ മദ്യപാനത്തിനെതിരെ നടപടിയെടുക്കുന്ന ഘട്ടത്തില്‍ സഭയിലെ പ്രധാനപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാള്‍ മദ്യപിച്ച് വാഹനമോടിച്ചത് വലിയ നാണക്കേടായിരിക്കുകയാണ്.