ആലപ്പുഴ: ആലപ്പുഴയില്‍ നടന്ന സിപിഎമ്മിന്റെ പി കൃഷ്ണപിള്ള അനുസ്മരണ പരിപാടിക്ക് ക്ഷണിക്കാതിരുന്നതില്‍ അതൃപ്തി പരസ്യമാക്കി മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ ജി സുധാകരന്‍.

ഔദ്യോഗിക പരിപാടി പൂര്‍ത്തിയായ ശേഷം ജി സുധാകരന്‍ ഓട്ടോറിക്ഷയില്‍ ഒറ്റയ്ക്ക് വലിയ ചുടുകാട്ടിലെത്തി. അഭിവാദ്യം അര്‍പ്പിച്ചശേഷം ഓട്ടോയില്‍ മടങ്ങുകയും ചെയ്തു.
ആലപ്പുഴ വലിയ ചുടുകാടില്‍ നടന്ന പരിപാടിയില്‍ എളമരം കരീം ആണ് ഉദ്ഘാടകനായത്. മന്ത്രി സജി ചെറിയാനും, ജില്ലാ സെക്രട്ടറി നാസറും അടക്കമുള്ള നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഈ ഔദ്യോഗിക പരിപാടി പൂര്‍ത്തിയായി നേതാക്കളെല്ലാം മടങ്ങിയശേഷമായിരുന്നു സുധാകരന്‍ ഓട്ടോയില്‍ തനിയെ വലിയ ചുടുകാട്ടിലെത്തിയത്.
