ഇടുക്കി: മൂന്നാറിൽ കനത്ത മഴയെ തുടർന്ന് ആർ.ഒ ജംഗ്ഷന് സമീപം വീണ്ടും മണ്ണിടിച്ചിലുണ്ടായി

. മൂന്നാർ ടൗണിലെ തിരക്കേറിയ ഈ ഭാഗത്ത് റോഡിനോട് ചേർന്നുള്ള വലിയ മൺതിട്ടയാണ് ഇടിഞ്ഞുവീണത്. മണ്ണിടിച്ചിലിൽ സമീപത്തെ വഴിയോരക്കടകൾക്ക് നാശനഷ്ടമുണ്ടായി.
ദിവസങ്ങൾക്ക് മുൻപ് മണ്ണിടിച്ചിലുണ്ടായ അതേ സ്ഥലത്താണ് പുതിയ അപകടം.നേരത്തെ മണ്ണിടിച്ചിലുണ്ടായപ്പോൾ തന്നെ ഇവിടുത്തെ കടകൾ തുറക്കരുതെന്ന് അധികൃതർ നിർദേശം നൽകിയിരുന്നു. ഇത് കാരണം കടകൾ അടച്ചിട്ടിരുന്നത് വലിയൊരു ദുരന്തം ഒഴിവാക്കാൻ സഹായിച്ചു. അതേസമയം, മണ്ണിടിച്ചിൽ ഗതാഗതത്തെ കാര്യമായി ബാധിച്ചിട്ടില്ല.
