ഇസ്ലാമബാദ്: മിന്നൽ പ്രളയത്തിൽ ദുരന്തമുഖമായി പാക്കിസ്ഥാൻ. തുടർച്ചയായി ഉണ്ടായ കനത്ത മഴയിൽ പാകിസ്ഥാനിലും പാക് അധീന കശ്മീരിലും കൊല്ലപ്പെട്ടവരുടെ എണ്ണം 400 കടന്നു.

മൺസൂൺ മഴ ശക്തമായതിന് പിന്നാലെ ഉണ്ടായ മിന്നൽ പ്രളയത്തിൽ ആണ് പാക്കിസ്ഥാന്റെ വടക്ക് പടിഞ്ഞാറൻ ഖൈബർ പഖ്തുൻഖ്വയിലെ മലയോര മേഖലയിൽ നൂറുകണക്കിന് ജീവൻ നഷ്ടമായത്. ഗ്രാമവും വീടും റോഡും ഒന്നാകെ ഒഴുകിപ്പോയി. 74 ലേറെ വീടുകൾ ആണ് പ്രളയത്തിൽ തകർന്നത്.
പ്രളയം ബാധിച്ച 9 ജില്ലകളിൽ ആയി 2000 രക്ഷാപ്രവർത്തകരെ നിയോഗിച്ചിട്ടുണ്ട്. പാക്കിസ്ഥാനിൽ 2022 ൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ 1700 ഓളം പേർ കൊല്ലപ്പെട്ടിരുന്നു.
