കൊല്ലം: കൊല്ലത്ത് ശത്രുദോഷം മാറാന്‍ പൂജ നടത്തണം എന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയ ആള് അറസ്റ്റില്‍.

ദോഷം മാറാന്‍ ലക്ഷങ്ങളുടെ പൂജ നടത്തണം ഇല്ലെങ്കില്‍ ദുര്‍മരണം സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞായിരുന്നു ഇയാള്‍ പണം തട്ടിയെടുത്തത്. സംഭവത്തില്‍ ഇളമ്പള്ളൂര്‍ സ്വദേശി പ്രസാദ് (54) ആണ് ശൂരനാട് പൊലീസിന്റെ പിടിയിലായത്. ഹൈദരാബാദില്‍ സ്ഥിരതാമസമാക്കിയ മലയാളി കുടുംബത്തെയാണ് ഇയാള്‍ തട്ടിപ്പിന് ഇരയാക്കിയത്.
ഗൃഹനാഥന് ദുര്‍മരണം സംഭവിക്കും അത് നടയാന്‍ പരിഹാര പൂജ നടത്തണം. അതിനായി പൂജയുടെ ചെലവായി നാല് ലക്ഷവും മറ്റ് ആവശ്യങ്ങള്‍ക്കായി അഞ്ചര ലക്ഷം രൂപയുമാണ് പ്രസാദ് കൈക്കലാക്കിയത്.
