
പാലാ: ജോസ് കെ മാണിയുടെ ഫ്ളക്സിലെ തല വെട്ട് കേസിലെ പ്രതിയും ,മദ്യ വിരുദ്ധ സമിതിയുടെ ഫ്ളക്സ് ബോർഡുകളിലെ കല്ലറങ്ങാട്ട് പിതാവിൻ്റെ ഫോട്ടോയിൽ നിരന്തരമായി കരി ഓയിൽ ഒഴിക്കുകയും ,മദ്യ നിരോധന സമിതിയുടെ ബോർഡുകൾ നശിപ്പിക്കുയും ചെയ്തെന്ന ആരോപണത്തിലാണ് അറസ്റ്റ്.
ഇയാൾ കടുത്ത മാനസീക രോഗത്തിൻ്റെ പിടിയിലാന്നെന്നാണ് റിപ്പോർട്ടുകൾ. പിണറായി വിജയൻ നയിച്ച നവ കേരള സദസിലും ,എം വി ഗോവിന്ദൻ നയിച്ച കേരളാ മാർച്ചിലും പാലായിൽ സ്റ്റേജിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഇയാൾ ഭീഷണി മുഴക്കിയിരുന്നു. കോട്ടയം പ്രസ് ക്ലബ്ബിൽ പത്രത്തിൻ്റെ ലെറ്റർ ബോക്സിൽ ഭീഷണി കത്തുകൾ നിക്ഷേപിക്കുകയായിരുന്നു. ഇപ്പോൾ തുടർച്ചയായി മൂന്ന് കേസുകളാണ് ജയിംസ് പാമ്പക്കനെതിരെ ഉള്ളത്.നാല് കേസായാൽ കാപ്പാ ചുമത്താവുന്നതാണെന്ന് പോലീസ് അധികാരികൾ അറിയിച്ചു.

ഇന്ന് പോലീസ് അറസ്റ്റിലാക്കാൻ ചെന്നപ്പോൾ എന്നെ കൊല്ലാൻ കൊണ്ടുപോവുന്നെ എന്ന് പറഞ്ഞ് നിലവിളിക്കുകയും ചെയ്തു. എനിക്ക് ബൈപാസ് കഴിഞ്ഞതാണെന്നും പറഞ്ഞ് കരയുകയും ചെയ്തു. പല ദിവസത്തെ ശ്രമത്തിനൊടുവിലാണ് ഇന്ന് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.പ്രവിത്താനത്തെ വീട്ടിൽ ചെന്നപ്പോൾ അവിടെ ആൾത്താമസത്തിൻ്റെ ലക്ഷണങ്ങളൊന്നും കണ്ടിരുന്നില്ല. ഇയാൾ ലോഡ്ജിലാണ് താമസമെന്നാണ് അറിയുന്നത്.