കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക തള്ളിയതിന് എതിരെ നിർമാതാവ് സാന്ദ്ര തോമസ് സമർപ്പിച്ച ഹർജി കോടതി തള്ളി. എറണാകുളം സബ് കോടതി ആണ് ഹർജി തള്ളിയത്. പ്രതീക്ഷിച്ചിരുന്നുവെന്നും സന്തോഷമുണ്ട് എന്നും സുരേഷ് കുമാർ പ്രതികരിച്ചു.

മൂന്ന് കാര്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് സാന്ദ്ര തോമസ് ഹർജി നൽകിയിരുന്നത്. തെരഞ്ഞെടുപ്പ് നിർത്തിവെക്കണം, വരണാധികാരിയെ നിയമിച്ചത് നിയമപരമല്ല എന്നീ കാര്യങ്ങൾ ചൂണ്ടികാണിച്ചു കൊണ്ട് സാന്ദ്ര നൽകിയ ഹർജിയാണ് കോടതി തള്ളിയത്.
ചെമ്പറിലും നിങ്ങൾ തന്നെയല്ലേ ഇരിക്കുന്നത് എന്ന് ചോദിച്ചത് മുതൽക്കാണ് എനിക്കെതിരെ കൈചൂണ്ടി സുരേഷ് കുമാർ വന്നതെന്നും എല്ലാ അസോസിയേഷനിലും ഒരേ ആളുകൾ തന്നെ വർഷങ്ങളായി ഇരിക്കുന്നതിന്റെ പ്രശ്നങ്ങളാണ് കാണുന്നതെന്നും വിധിയോട് പ്രതികരിച്ച് സാന്ദ്ര തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
