കണ്ണൂർ: സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ പിന്തുണച്ച് യാക്കോബാ സഭ നിരണം ഭദ്രാസന അധിപൻ ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ്.

തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്കെതിരായ എം വി ഗോവിന്ദൻ നടത്തിയ പ്രസ്താവന വിവാദമായ സാഹചര്യത്തിലാണ് മാർ കൂറിലോസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പിന്തുണ അറിയിച്ചത്.
‘ഗോവിന്ദൻ മാഷ് പറഞ്ഞത് കൃത്യമാണ്. ഒപ്പം…, കേൾക്കാൻ ചെവിയുള്ളവർ കേൾക്കട്ടെ…’ എന്നാണ് മാർ കൂറിലോസ് ഫേസ്ബുക്കിൽ കുറിച്ചത്. എം വി ഗോവിന്ദന്റെ ചിത്രത്തോടൊപ്പമാണ് കുറിപ്പ്.
