കോഴിക്കോട് പശുക്കടവിൽ ബോബി എന്ന വീട്ടമ്മയും വളർത്തുപശുവും ഷോക്കേറ്റ് മരിച്ച സംഭവത്തിൽ, കൂടുതൽ പേരെ അറസ്റ്റ് ചെയ്ത് പൊലീസ്. പശുക്കടവ് സ്വദേശികളായ രണ്ട് പേരാണ് അറസ്റ്റിലായത്. കേസിൽ ദിലീപ് എന്ന ലിനീഷിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു

ഈ മാസം ഒന്നാം തീയതിയാണ് പശുക്കടവ് കോങ്ങാട് മലയിൽ ബോബിയും അവരുടെ വളർത്ത് പശുവിനെയും രാത്രിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസും, ഫയർഫോഴ്സും നാട്ടുകാരും നടത്തിയ മണിക്കൂറുകൾ നീണ്ട തെരച്ചിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
ബോബിയുടെ മരണകാരണം ഇലക്ട്രിക് ഷോക്കേറ്റതാണെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നിരുന്നു. അയൽവാസിയായ ദിലീപിനെ തൊട്ടിൽപാലം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തിലാണ് കൂട്ടുപ്രതികളെ അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
