കുഞ്ഞിനെ ഡേ കെയറില്‍ വച്ച് ഡേ കെയർ ജീവനക്കാരി ഉപദ്രവിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

കുഞ്ഞിനെ പെണ്‍കുട്ടി അടിക്കുകയും കടിച്ചുപറിക്കുകയും തറയിലേക്ക് വലിച്ചെറിയുകയും കുഞ്ഞിന്റെ തല ഭിത്തിയിൽ ഇടിപ്പിക്കുന്നതുമായ ദൃശ്യങ്ങൾ സിസിടിവിയിൽ വ്യക്തമാണ്.
പ്ലാസ്റ്റിക് ബാറ്റ് കൊണ്ടടക്കം ഒന്നരവയസുകാരി മർദ്ദിക്കപ്പെട്ടിട്ടുണ്ട്. കരയുന്ന കുഞ്ഞിനെ ശാന്തമാക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് സമാനതകളില്ലാത്ത ക്രൂരത 15 മാസം പ്രായമുള്ള പെൺ കുഞ്ഞിന് നേരിടേണ്ടി വന്നത്.
