മകനെ കൊലപ്പെടുത്തിയെന്ന കേസില്‍ ഉത്തര്‍പ്രദേശില്‍ 56 വയസുകാരിയായ അമ്മ അറസ്റ്റില്‍. സംഭവത്തെ പറ്റിയുള്ള പൊലീസിന്റെ വിശദീകരണം ഇപ്രകാരമാണ്. ഓഗസ്റ്റ് 7 ന് രാത്രി മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ഉറങ്ങികിടന്ന മകനെ ഇവര്‍ വെട്ടികൊലപ്പെടുത്തുകയായിരുന്നു. മണ്ഡാവലിയിലെ ശ്യാമില ഗ്രാമത്തിലായിരുന്നു സംഭവം.

അന്വേഷണത്തിനായി സ്ഥലത്തെത്തിയ പൊലീസിന് സംശയം തോന്നിയത് കൊണ്ട് അമ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. അവിവാഹിതനായ മകൻ മദ്യപിച്ചെത്തി തന്നെ ബലാത്സംഗം ചെയ്തുവെന്നും, അന്ന് അത് പുറത്തറിഞ്ഞാലുള്ള അപമാനം കാരണം ആരോടും വെളിപ്പെടുത്തിയില്ല.
വീണ്ടും മകൻ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചപ്പോഴാണ് അരിവാള്‍ ഉപയോഗിച്ച് വെട്ടികൊലപ്പെടുത്തിയതെന്നുമാണ് അമ്മയുടെ മൊഴി. കൃത്യത്തിന് ശേഷം വീട്ടിൽ മോഷ്ടാക്കള്‍ കയറിയിട്ടുണ്ടെന്ന് പറഞ്ഞ് ആളുകളെ വിളിച്ചറിയിക്കുകയായിരുന്നുവെന്നും പ്രതി മൊഴി നല്‍കി.
