ലഖ്നോ: കുട്ടികളില്ലാത്തതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി രണ്ടാംഭാര്യ. യു.പിയിലെ ജഗദീഷ്പുരിയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഫസനാഗഞ്ച് കാഷ്നാ ഗ്രാമത്തിലെ അൻസാർ അഹമ്മദാണ് ആക്രമണത്തിനിരയായത്. രണ്ടാം ഭാര്യയായ നസീൻ ഭാവു വീട്ടിലെ തർക്കത്തെ തുടർന്ന് ഇയാളുടെ ജനനേന്ദ്രിയം മുറിച്ചു മാറ്റുകയായിരുന്നു. ഭാര്യയെ കസ്റ്റഡിയിലെടുത്ത് പോലീസ്.

അഹമ്മദിന് സബ്ജൂൽ, നസ്നീൻ ബാനു എന്നീ രണ്ട് ഭാര്യമാരുണ്ടെങ്കിലും ഇയാൾക്ക് കുട്ടികളില്ല. ഇതുപറഞ്ഞ് വീട്ടിൽ തർക്കമുണ്ടാവുക പതിവായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ഞായറാഴ്ചയും ഇക്കാര്യം പറഞ്ഞ് തർക്കമുണ്ടായി. ഒടുവിൽ മൂർച്ചയേറിയ കത്തി ഉപയോഗിച്ച് നസീൻ ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ച് മാറ്റുകയായിരുന്നു. ഇയാളെ ഉടൻ തന്നെ അടുത്ത കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചുവെങ്കിലും സ്ഥിതി ഗുരുതരമായതിനെ തുടർന്ന് വിദഗ്ധ ചികിത്സക്കായി റായ്ബറേലി എയിംസിലേക്ക് മാറ്റി.
