പാലാ :പാലായിലെ രണ്ടു വാർഡുകൾ ഉറപ്പായും ജനറൽ സീറ്റുകളാവും .രണ്ടാം വാർഡായ മുണ്ടുപാലവും ;അഞ്ചാം വാർഡായ കാനാട്ട് പാറയുമാണ് ജനറലാവുന്നത് .രണ്ടും എൽ ഡി എഫ് സീറ്റുകളാണ് എന്നതിലുപരി രണ്ടും സിപിഎം സീറ്റുകളുമാണ് .രണ്ടാം വാർഡിൽ ഇപ്പോഴത്തെ കൗൺസിലർ ജോസിന് ബിനോ യാണ് ഉ .നേരത്തെ സിപിഎം ലെ സുഷമ രഘുവായിരുന്നു കൗൺസിലർ .കാനാട്ടുപാറ വാർഡിൽ ഇപ്പോഴത്തെ കൗൺസിലർ സതി ശശികുമാറാണ്.കഴിഞ്ഞ പ്രവാശ്യം ജിജി ജോണി ആയിരുന്നു കൗൺസിലർ .

ജോസിൻ ബിനോ വീണ്ടും മത്സരിക്കാൻ വട്ടം കൂട്ടുമ്പോൾ സതി ശശികുമാറിന് അത്ര താൽപ്പര്യം ഇല്ല .പിന്നെ പാർട്ടി നിർബന്ധിച്ചാൽ ചിലപ്പോൾ മത്സരിച്ചേക്കും.പാലായിൽ രണ്ടു മുന്നണിയും തികഞ്ഞ ആത്മ വിശ്വാസത്തിലാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത് .ഇതിൽ യു ഡി എഫിനാണെങ്കിൽ ഇതുവരെയില്ലാത്ത ആത്മ വിശ്വാസമാണുള്ളത് .അതുകൊണ്ടു തന്നെ കോൺഗ്രസ് ലീഡ് ചെയ്യുന്ന തെരെഞ്ഞെടുപ്പായിരിക്കും ഇത് .കഴിഞ്ഞ തവണ ജോസഫ് ഗ്രൂപ്പിന്റെ കുര്യാക്കോസ് പടവന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ സംവരണ സീറ്റുകൾ നറുക്കെടുക്കുന്നതിനുള്ള പൊതുമാനദണ്ഡം പ്രഖ്യാപിച്ചു. ഇത്തവണ കാര്യങ്ങൾ മാറിമറിയാൻ സാധ്യതയുണ്ട്. കഴിഞ്ഞ രണ്ട് തവണ തുടർച്ചയായി ജനറൽ അല്ലെങ്കിൽ സംവരണ വാർഡുകളായിരുന്ന വാർഡുകൾ ഒഴികെ, ബാക്കിയുള്ള മുഴുവൻ വാർഡുകളും നറുക്കെടുപ്പിന് വിധേയമാക്കും.

പുതിയ മാനദണ്ഡമനുസരിച്ച്, കഴിഞ്ഞ രണ്ട് തവണ സംവരണ വാർഡായിരുന്ന വാർഡുകൾ ഇത്തവണ ജനറൽ വാർഡാകും. അതുപോലെ, കഴിഞ്ഞ രണ്ട് തവണ ജനറൽ വാർഡായിരുന്ന വാർഡുകൾ സംവരണ വാർഡുകളാകും. ഈ രണ്ട് വിഭാഗങ്ങളിൽ പെടാത്ത എല്ലാ വാർഡുകളും നറുക്കെടുപ്പിലൂടെയാണ് സംവരണം തീരുമാനിക്കുക.
സാധാരണയായി, ഒരു തവണ വനിതാ വാർഡായിരുന്നാൽ അടുത്ത തവണ അത് പുരുഷന്മാർക്കായി മാറ്റിവയ്ക്കാറുണ്ട്. എന്നാൽ പുതിയ രീതി വന്നതോടെ, ഇത്തവണ ആ പതിവ് തെറ്റും. ഇത് രാഷ്ട്രീയ പാർട്ടികളുടെയും സ്ഥാനാർത്ഥികളുടെയും പതിവ് കണക്കുകൂട്ടലുകൾ തെറ്റിക്കാൻ സാധ്യതയുണ്ട്.സെപ്റ്റംബർ മാസത്തിൽ ജില്ലാ കളക്ടറേറ്റുകളിൽ വെച്ച് നറുക്കെടുപ്പ് നടക്കും. നവംബർ-ഡിസംബർ മാസങ്ങളിലായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക.