ദില്ലി: സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് വൻ വിലക്കിഴിവിൽ ടിക്കറ്റുകളുടെ വിൽപ്പന പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. ഫ്രീഡം സെയിൽ എന്ന പേരിൽ അരക്കോടി സീറ്റുകൾ ആണ് വിൽപ്പനക്ക് വെച്ചിരിക്കുന്നത്.

ആഭ്യന്തര യാത്രകൾക്ക് 1279 രൂപ മുതലും അന്താരാഷ്ട്ര യാത്രകൾക്ക് 4279 രൂപ മുതലുമാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റുകൾ മൊബൈൽ ആപ്പിലടക്കം എല്ലാ ബുക്കിംഗ് പ്ലാറ്റ്ഫോമിലും ഓഗസ്റ്റ് 15 വരെ ലഭ്യമാകും. ഈ ടിക്കറ്റുകൾ ഉപയോഗിച്ച് ആഗസ്ത് 19 മുതൽ അടുത്ത വർഷം മാർച്ച് 31 വരെ യാത്ര ചെയ്യാം.
എയർ ഇന്ത്യ എക്സ്പ്രസിന്റെ അറിയിപ്പ് ഇപ്രകാരം
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 79 -ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി, രാജ്യത്തെ ഏറ്റവും വേഗത്തിൽ വളരുന്ന എയർലൈനായ എയർ ഇന്ത്യ എക്സ്പ്രസ്, ആഭ്യന്തര സർവീസുകള്‍ക്ക് 1279 രൂപ മുതലും അന്താരാഷ്ട്ര സർവീസുകള്‍ക്ക് 4279 രൂപ മുതലും തുടങ്ങുന്ന നിരക്കുകളുമായി ഫ്രീഡം സെയിൽ അവതരിപ്പിച്ചു.

തങ്ങളുടെ വിപുലമായ ആഭ്യന്തര, അന്തർദേശീയ സർവീസ് ശൃംഖലയിലെമ്പാടുമായി 50 ലക്ഷം സീറ്റുകളാണ് ഫ്രീഡം സെയിലൂടെ ലഭ്യമാക്കുന്നത്. ഓഗസ്റ്റ് 10 ന് www.airindiaexpress.com ലും എയർ ഇന്ത്യ എക്സ്പ്രസ് മൊബൈൽ ആപ്പിലും ഫ്രീഡം സെയിൽ ആരംഭിച്ചു.