പാലാ :പാലാ തൊടുപുഴ ഹൈവേയിൽ അപകടത്തിൽ മരിച്ച അന്നമോളുടെ മൃത സംസ്ക്കാര ശുശ്രുഷകൾ നാളെ 11.30 ന് പ്രവിത്താനം സെന്റ് അഗസ്റ്റിൻ ഫൊറോനാ പള്ളിയിൽ ആരംഭിക്കും .പാലാ രൂപതാ അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് മുഖ്യ കാർമ്മികനാവും .

നാളെ രാവിലെ 8.20 നു അന്നമോൾ പഠിച്ചിരുന്ന പാലാ സെന്റ് മേരീസ് സ്‌കൂളിൽ പൊതു ദര്ശനമുണ്ടായിരിക്കും .അതിനുള്ള ക്രമീകരണങ്ങൾ സ്‌കൂൾ അധികൃതർ ചെയ്തിട്ടുണ്ടെന്നു അറിയിച്ചു ,.തുടർന്ന് പ്രവിത്താനം അല്ലപ്പാറയിലെ വീട്ടിലേക്കു കൊണ്ട് വരുന്നതും 10 മുതൽ 11.30 വരെ പ്രവിത്താനം പള്ളിയുടെ പാരിഷ് ഹാളിൽ പൊതു ദർശനത്തിനു വയ്ക്കുന്നതുമാണ് .തുടർന്ന് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യ കാർമികത്വത്തിൽ മൃത സംസ്ക്കാര ശുശ്രുഷകൾ നടക്കുന്നതാണ് .
പാലാ തൊടുപുഴ ഹൈവേയിൽ മുണ്ടാങ്കലിൽ ആഗസ്റ്റ് 5 ന് രാവിലെ സ്കൂട്ടറിൽ പാലായിലുള്ള സെന്റ് മേരീസ് സ്കൂളിലേക്ക് വരുമ്പോഴായിരുന്നു ജോമോളെയും ;മകൾ അന്നമോളെയും അമിതവേഗത്തിലെത്തിയ കാർ ഇടിച്ച് തെറിപ്പിച്ചത്.ചന്ദൂസ് എന്ന ചെറുപ്പക്കാരനും മറ്റു മൂന്നു സുഹൃത്തുക്കളും ഓടിച്ചിരുന്ന കാറാണ് അമിത വേഗത്തെ തുടർന്ന് നിയന്ത്രണം വിട്ടു മറിഞ്ഞത് .

മറ്റൊരു സ്കൂട്ടറിൽ വരികയായിരുന്ന മേലുകാവുമറ്റം നെല്ലൻകുഴിയിൽ എൻ.കെ സന്തോഷിൻ്റെ ഭാര്യ ധന്യയും (38) മരിച്ചിരു ന്നു. എതിർദിശയിൽ നിന്ന് അമിതവേഗത്തിൽ വന്ന കാർ രണ്ട് സ്കൂട്ടറുകളെയും ഇടിച്ചു തെറിപ്പിക്കു കയായിരുന്നു.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ