
ചക്കാമ്പുഴ: ചക്കാമ്പുഴ ഇടവകയെ രൂപപ്പെടുത്തുന്നതിൽ നിസ്തുല സംഭാവനകൾ നൽകിയ എൺപത് പിന്നിട്ട എൺപതിൽപരം മാതാപിതാക്കൾക്ക് ആദരവൊരുക്കി എ കെ സി സി ചക്കാമ്പുഴ യൂണിറ്റ് സുകൃതപഥം എൽഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു.ഇടവക വികാരി വെരി റവ ജോസഫ് വെട്ടത്തേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ റവ ഫാ മാത്യു മുതു പ്ലാക്കൽ,യൂണിറ്റ് പ്രസിഡൻറ് സണ്ണി കുരിശമൂട്ടിൽ ,
കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്ക് ചെയർമാൻ ബേബി ഉഴുത്തുവാൻ യൂണിറ്റ് ഭാരവാഹികളായ തങ്കച്ചൻ കളരിക്കൽ,പി ജെ മാത്യു പാലത്താനം തുടങ്ങിയവർ സംസാരിച്ചു.വിശുദ്ധ കുർബാനയും സ്നേഹവിരുന്നും ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു . ഫോട്ടോ പതിപ്പിച്ച സ്മാരക ഫലകവും ഉത്തരീയവും സമ്മാനമായി നൽകിയാണ് മാതാപിതാക്കളെ യാത്രയാക്കിയത്.
