പാലാ :കരയുന്നവരുടെ കണ്ണീരൊപ്പുവാനും ;അർഹിക്കുന്നവർക്കു സഹായം ചെയ്യുവാനും കഴിയുന്നതാണ് യഥാർത്ഥ മനുഷ്യ സ്നേഹം :മനുഷ്യ സ്നേഹത്തിന്റെ നിഴൽ രൂപമായി മാറുവാൻ കഴിഞ്ഞ സംഘടനയാണ് ഫൊക്കാനായെന്നു മാണി സി കാപ്പൻ അഭിപ്രായപ്പെട്ടു .ഹോട്ടൽ കോർട്ടിയാർഡ് ആഡിറ്റോറിയത്തിൽ ഫൊക്കാന ഭാരവാഹികൾക്ക് പാലാ പൗരാവലി നൽകിയ സ്വീകരണ യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു മാണി സി കാപ്പൻ .

പാലാ ഗ്രാൻ്റ്കോർട്യാഡ് ഓഡിറ്റോറിയത്തിൽ വച്ച് ചേർന്ന യോഗത്തി ൽ ഫൊക്കാനോ പ്രസിഡിൻറ് സജിമോൻ ആൻ്റണി, ബോട്ട് ചെയർ ജോജി തോമസ്, ഫൊക്കാന മിഡ് വെസ്റ്റ് റീജിയൺ ആർവിപി സന്തോഷ് നായർ ചൊള്ളാനി എന്നിവർക്ക് സ്വീകരണം നൽകി.
മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ അദ്ധ്യക്ഷത വഹിച്ചു.ഫ്രാൻസിസ് ജോർജ് എം.പി.,ജോസ് കെ മാണി എം.പി, മാണി സി കാപ്പൻ എം എൽ എ, ചാണ്ടി ഉമ്മൻ എം.എൽ എ ,കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതി അംഗം ജോസഫ് വാഴയ്ക്കൻ ,ചേർപ്പുങ്കൽമാർ സ്ലീവാ മെഡിസിറ്റി ഓപ്പറേഷൻ ഡയറക്ടർ ഫാ.ഗെർവാസീസ് ആനിത്തോട്ടത്തിൽ, അഡ്വ.കെ.ആർ ശ്രീനിവാസൻ ,ഏ.കെ ചന്ദ്രമോഹൻ, എൻ സുരേഷ്, പ്രൊഫ.സതീശ് ചൊള്ളാനി
നഗരസഭ ആരോഗ്യ കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ലിസിക്കുട്ടി മാത്യു, ബിജു പാലൂപ്പടവിൽ, ഷാർലി മാത്യു, ജോർജ് പുളിങ്കാട്,ടോമി കുറ്റിയാങ്കൽ, സി വൈ എം.എൽ പ്രസിഡൻ്റ് ഡിക്സൺ പെരുമണ്ണിൽ,ആനി ബിജോയി, എന്നിവർ പ്രസംഗിച്ചു.

അഡ്വ.സന്തോഷ് മണർകാട്, തോമസ് ആർ വി ജോസ് അഡ്വ.ഷാജി എടേട്ട്, അഡ്വ.അജി ആലപ്പാട്ട്, ബിജോയി എബ്രഹാം തുടങ്ങിയവർ സ്വീകരണ ചടങ്ങുകൾക്ക് നേതൃത്വം നൽകി.