കോട്ടയം: കഞ്ഞിക്കുഴി മാങ്ങാനത്തെ ഫ്ലാറ്റിൽ വൻ കവർച്ച. വയോധികയും മകളും താമസിക്കുന്ന വീട്ടിൽനിന്ന് കവർന്നത് 50 പവൻ സ്വർണവും പണവും.

അന്നമ്മ തോമസ് (84), മകൾ സ്നേഹ ഫിലിപ്പ് എന്നിവർ താമസിക്കുന്ന ഫ്ലാറ്റിലായിരുന്നു മോഷണം നടന്നത്. സ്നേഹയുടെ ഭർത്താവ് വിദേശത്താണ്.
84 വയസുകാരിയായ അന്നമ്മ തോമസ് ശാരീരിക ബുദ്ധിമുട്ടുകളുള്ള ആളാണ്. ഇന്നലെ രാത്രി ഇവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും പിന്നാലെ ആംബുലൻസ് വിളിച്ച് മാങ്ങാനത്തെ ആശുപത്രിയിലേക്ക് കൊണ്ടുകുകയും ചെയ്തു. പുലർച്ചെ ആറുമണിയോടെ ആശുപത്രിയിൽ നിന്നും ഇവർ വീട്ടിലേക്ക് തിരികെ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.
