Kerala

എഎംഎംഎ തെരഞ്ഞെടുപ്പ്: ആഭ്യന്തര വിഷയങ്ങള്‍ മാധ്യങ്ങള്‍ക്ക് മുന്നില്‍ സംസാരിക്കരുത്; പരസ്യ പ്രതികരണങ്ങൾക്ക് വിലക്ക്

എഎംഎംഎ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആഭ്യന്തര വിഷയങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംസാരിക്കരുതെന്ന് താരസംഘടന.

പരസ്യ പ്രതികരണം വിലക്കി താരസംഘടന. വിലക്ക് ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് തെരഞ്ഞെടുപ്പ് വരണാധികാരികള്‍. എഎംഎംഎയിലെ ആഭ്യന്തര വിഷയങ്ങള്‍ മാധ്യങ്ങള്‍ക്ക് മുന്നില്‍ സംസാരിക്കരുതെന്നാണ് തെരഞ്ഞെടുപ്പിന് ഒരാഴ്ച നിലനില്‍ക്കെ സംഘടന അറിയിച്ചത്.

ഓഗസ്റ്റ് 15നാണ് എഎംഎംഎ തെരഞ്ഞെടുപ്പ്. ജോയിന്റ് സെക്രട്ടറിയായി അന്‍സിബ ഹസന്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ബാബുരാജ് പിന്മാറിയതോടെ അന്‍സിബ എതിരില്ലാതെ ഭാരവാഹിത്തത്തിലെത്തി.

13 പേരാണ് ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാന്‍ തുടക്കത്തില്‍ പത്രിക നല്‍കിയിരുന്നത്. ബാബുരാജടക്കം 12 പേരും മത്സരത്തില്‍നിന്ന് പിന്‍വാങ്ങി. ജഗദീഷ് പിന്മാറിയതോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനുംമാത്രമായി.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top