ദില്ലിയിൽ കനത്ത മഴയെ തുടരുകയാണ്. കേന്ദ്ര കാലാവസ്ഥ കേന്ദ്രം ദില്ലിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 105 വിമാനങ്ങള്‍ വൈകുന്നുന്നതായി എയർപോർട്ട് അധികൃതർ അറിയിച്ചു.

പതിമൂന്നോളം വിമാന സർവീസുകൾ റദ്ദാക്കിയ വിവരവും പുറത്ത് വരുന്നുന്നുണ്ട്. പന്ത്രണ്ട് മണിക്കൂർ തുടർച്ചയായി ദില്ലിയിൽ മഴ പെയ്യുകയാണ്. റോഡുകളിൽ എല്ലാം വലിയ രീതിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. വെള്ളക്കെട്ട് മൂലം ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യമാണ്.
ഇന്നലെ രാത്രി തുടങ്ങിയ മഴ ഇപ്പോഴും ശമനമില്ലാതെ പെയ്യുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ എല്ലാം വെള്ള കയറി തുടങ്ങിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ട്രെയിൻ സർവീസുകളെയും ശക്തമായ മഴ ബാധിച്ചിട്ടുണ്ട്. പല ട്രെയിനുകളും വൈകിയാണ് ഓടുന്നത്. കാന്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയ മുന്നറിയിപ്പിൽ പറയുന്നത്.
