കോഴിക്കോട്: പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ ഭീഷണിപ്പെടുത്തിയും പറ്റിച്ചും ലക്ഷങ്ങള്‍ കൈക്കലാക്കിയ പ്രതി പിടിയില്‍. കോഴിക്കോട് സ്വദേശിയായ രാഹുലാണ് തട്ടിപ്പ് കേസില്‍ പിടിയിലായിരിക്കുന്നത്.

വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കളുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴിയും നേരിട്ടുമാണ് പണം കൈമാറിയത്. പണം തിരികെ ചോദിക്കുകയോ, ആരോടെങ്കിലും പറയുകയോ ചെയ്താല്‍ അച്ഛനെയും അമ്മയെയും മന്ത്രവാദത്തിലൂടെ ഇല്ലാതാക്കും എന്ന് ഭീഷണിപ്പെടുത്തിയായിരുന്നു.
രാഹുല്‍ വിദ്യാര്‍ത്ഥിയെ ഭീഷണിപ്പെടുത്തിയതും പണം തട്ടിയതും.
