കൊല്ലം: മൂന്നാം ക്ലാസുകാരന് നേരെ രണ്ടാനച്ഛന്റെ ക്രൂരത. കൊല്ലം മൈനാഗപ്പളളിയിലാണ് സംഭവം.

കുഞ്ഞിന്റെ കാലില്‍ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പട്ട് മൈനാഗപ്പളളി സ്വദേശി കൊച്ചനിയനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വികൃതി കാണിച്ചതിന്റെ പേരിലാണ് കുഞ്ഞിനോട് ക്രൂരത കാണിച്ചതെന്നാണ് ഇയാളുടെ ന്യായീകരണം. കുട്ടിയുടെ അമ്മ വിദേശത്താണ്. കുട്ടിയെ സിഡബ്ലുസിയിലേക്ക് മാറ്റി. പെട്ടെന്നുണ്ടായ ദേഷ്യത്തിന് ചെയ്ത് പോയതാണെന്നാണ് രണ്ടാനച്ഛന്‍ പൊലീസിനോട് പറഞ്ഞത്
