കൊച്ചി: കടയുടെ പൂട്ട് തല്ലിപ്പൊളിച്ച് കള്ളൻ കൊണ്ടു പോയത് 30 കുപ്പി വെളിച്ചെണ്ണ!

ആലുവ തോട്ടുമുഖം പാലത്തിനു സമീപം പുത്തൻപുരയിൽ അയൂബ് നടത്തുന്ന ഷാ വെജിറ്റബിൾസ് ആൻഡ് ഫ്രൂട്സ് കടയിൽ നിന്നാണ് വെളിച്ചെണ്ണ മോഷണം പോയത്.
ഒരു പെട്ടി ആപ്പിൾ, 10 പാക്കറ്റ് പാൽ എന്നിവയും വെളിച്ചെണ്ണയ്ക്കൊപ്പം കള്ളൻ അടിച്ചു മാറ്റി. വെളിച്ചെണ്ണയ്ക്ക് തീ വിലയാണ് മാർക്കറ്റിൽ. അതിനിടെയാണ് മോഷണം.
