തെലങ്കാനയിൽ അധ്യാപിക ടിഫിൻ ബോക്സ് എറിഞ്ഞതിനെ തുടർന്ന് മൂന്ന് വയസ്സുള്ള ആൺകുട്ടിയുടെ തലയ്ക്ക് പരിക്കേറ്റു. സൈദാബാദിലെ ഒരു സ്വകാര്യ സ്‌കൂളിൽ ബുധനാഴ്ചയാണ് സംഭവം നടന്നത്. എൽ കെ ജി വിദ്യാർത്ഥിയായ അവുല ഈശ്വറിനാണ് തലയ്ക്ക് പരുക്കേറ്റത്.

രാവിലെ കുട്ടിയുടെ അച്ഛൻ മണികണ്ഠയാണ് അവുല ഈശ്വറിനെ സ്കൂളിൽ ആക്കിയത്. ഉച്ചകഴിഞ്ഞ്, കളിക്കുന്നതിനിടെ അവുലയുടെ തലയ്ക്ക് പരുക്കേറ്റതായി സ്‌കൂളിൽ നിന്ന് മാതാപിതാക്കൾക്ക് ഫോൺ വന്നു.
തുടർന്ന് മാതാപിതാക്കൾ സ്കൂളിൽ എത്തിയപ്പോൾ, അധ്യാപിക ടിഫിൻ ബോക്സ് എറിഞ്ഞതിനെ തുടർന്നാണ് കുട്ടിയുടെ തലയ്ക്ക് പരുക്കേറ്റതെന്ന കാര്യം സ്കൂൾ ജീവനക്കാർ മറച്ചുവെക്കാൻ ശ്രമിച്ചു.
