ഒഡിഷയിലെ കേന്ദ്രപാറ ജില്ലയില്‍ ആണ്‍സുഹൃത്തിന്റെ ഭീഷണിയെ തുടര്‍ന്ന് 19കാരി ആത്മഹത്യ ചെയ്തു. സ്വകാര്യ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് ആണ്‍സുഹൃത്ത് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് 19കാരി തീകൊളുത്തി ആത്മഹത്യ ചെയ്തത്.

ആണ്‍സുഹൃത്ത് ശല്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് കേസില്‍ നടപടി എടുക്കാത്തത് പെണ്‍കുട്ടിക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി കുടുംബം ആരോപിക്കുന്നു.
ഇന്നലെ വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് പെണ്‍കുട്ടി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്.

പെണ്‍കുട്ടിയുടെ ഫോട്ടോകളും വിഡിയോകളും കാണിച്ച് യുവാവ് ഭീഷണിപ്പെടുത്തിയിരുന്നു. തുടര്ന്ന്പട്ടമുണ്ടൈ റൂറല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. എന്നാല്‍ പൊലീസ് കേസെടുത്തില്ല. പരാതി നല്കാതിരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞു പിന്തിരിപ്പിക്കുകയായിരുന്നെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് മരിച്ച പെണ്‍കുട്ടി