Kerala

ന്യൂനപക്ഷ പീഡനങ്ങളില്‍ ആശങ്ക; കന്യാസ്ത്രീകള്‍ക്കെതിരെയുള്ള കേസ് നിലനില്‍ക്കുന്നത് ഭീതിദം: കെസിബിസി

കൊച്ചി: ന്യൂനപക്ഷ പീഡനങ്ങളില്‍ ആശങ്കയെന്ന് കെസിബിസി. ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റിലായ കന്യസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചെങ്കിലും കേസ് നിലനില്‍ക്കുന്നത് ഭീതിദമാണെന്ന് കെസിബിസി വക്താവ് ഫാ. തോമസ് തറയില്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

കേസ് പിന്‍വലിച്ച് അവര്‍ക്ക് ഭരണഘടനാദത്തമായ എല്ലാ അവകാശങ്ങളും പൂര്‍ണമായും പുനഃസ്ഥാപിച്ചു നല്‍കണമെന്നും കെസിബിസി ആവശ്യപ്പെട്ടു.

‘ഛത്തീസ്ഗഡില്‍ അന്യായമായി തുറങ്കലിലടയ്ക്കപ്പെട്ട സന്യാസിനിമാരോടും സഹോദരങ്ങളോടും കെസിബിസിയുടെ ഐക്യദാര്‍ഢ്യം ഒരിക്കല്‍കൂടി പ്രഖ്യാപിക്കുന്നു. ഈ പ്രതിസന്ധിയില്‍ കേരളസഭയുടെയും ക്രൈസ്തവസമൂഹത്തിന്റെയും സന്മനസ്സുള്ള സകലമനുഷ്യരുടെയും വലിയകൂട്ടായ്മ പ്രകടമായിരുന്നു’, കെസിബിസി പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top