പാലാ : ഇന്നലെ മുണ്ടാങ്കൽ ഉണ്ടായ വാഹന അപകടത്തിൽ മരിച്ച ജോമോളുടെ സംസ്ക്കാരം നാളെ 9. ന് .നാളെ (വ്യാഴം, 07.08.2025) രാവിലെ 9 മണിക്ക് പ്രവിത്താനം സെൻറ് അഗസ്റ്റിൻസ് ഫൊറോന പള്ളി യങ്കണത്തിൽ പൊതുദർശനത്തിന് വയ്ക്കും . 10 30 ന് ദേവാലയത്തിലെ മൃതസംസ്കാര ശുശ്രൂഷകൾക്ക് ശേഷം സെമിത്തേരിയിൽ സംസ്കരിക്കും.

പാലാ ഇളംതോട്ടം അമ്മയാനിക്കൽ ബെന്നിയുടെയും ഐഷയുടെയും മകളാണ് ജോമോൾ ഭർത്താവ് അല്ലപ്പാറ പാലക്കുഴക്കുന്നേൽ സുനിൽ ളാലം പാലം ജംഗ്ഷനിലെ പിക്കപ്പ് ജീപ്പ് ഡ്രൈവറാണ് സുനിൽ ഏക മകൾ അന്നമോളെ പാലായുലെ സ്കൂളിൽ എത്തിക്കുന്നതിനായിരുന്നു ജോമോൾ സ്കൂട്ടറിൽ പുറപ്പെട്ടത് .
അമിത സ്പീഡിൽ വന്ന യുവാക്കൾ സഞ്ചരിച്ചിരുന്ന കാർ ജോമോൾ ഓടിച്ചിരുന്ന സ്‌കൂട്ടറിൽ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു .സംഭവ സ്ഥലത്ത് വച്ച് ജീവന്റെ ലക്ഷണങ്ങൾ കാണിച്ചിരുന്നെങ്കിലും അതീവ ഗുരുതരാവസ്ഥയിലായിരുന്ന ജോമോൾ മരണപ്പെടുകയായിരുന്നു .വാഹനം ഓടിച്ചിരുന്ന ചന്ദൂസ് എന്ന യുവാവിനെ ഇന്നലെ കോടതി റിമാൻഡ് ചെയ്തു.
