Kerala

പാലാ മുണ്ടാങ്കൽ വാഹനാപകടം :യുവാക്കളുടെ ആവേശം അനാഥമാക്കിയത് രണ്ട് കുടുംബങ്ങളെ

പാലാ :മഴയത്ത് 120 കിലോ മീറ്റർ സ്പീഡിൽ ഒരു കാറ് പാഞ്ഞു വരികയാണ് നാട്ടുകാർ കാറിന്റെ വരവ് കണ്ട് അന്തം വിട്ട് നിൽക്കെ ;കാർ നിയന്ത്രണം വിട്ട് രണ്ട് സ്‌കൂട്ടർ യാത്രികരെ ഇടിച്ചു തെറിപ്പിച്ചു .ഒരു അമ്മയും മകളും ;മറ്റൊരു സ്‌കൂട്ടറിൽ ഒരു അമ്മയും .രണ്ടു പേരും സംഭവ സ്ഥലത്ത് തന്നെ ജീവൻ പോയ നിലയിലായിരുന്നെങ്കിലും ;ജീവന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു .ആശുപത്രിയിൽ ചെന്നപ്പോഴേക്കും അവർ മരിച്ചിരുന്നു .

റോഡിന്റെ നിലവാരം ഏറ്റവും നന്നാക്കിയെങ്കിലും നമ്മുടെ യുവതയുടെ നിലവാരം തുലോം പിറകോട്ടെന്നതാണ് മുണ്ടാങ്കൽ അപകടം സൂചിപ്പിക്കുന്നത്.പല യുവാക്കളും കഞ്ചാവ് ലഹരിയിലാണ് വാഹനം ഓടിക്കുന്നതെന്നാണ് നാട്ടുകാർക്ക് പരാതി .അടുത്ത കാലത്ത് ഒരു പ്രശസ്ത എൻജിനീയറിങ് കോളേജിൽ ബ്രെത്ത് അനലൈസർ ഉപയോഗിച്ച് കോളേജ് അധികാരികൾ കുട്ടികളെ പരിശോധിക്കുന്നത് നവ മാധ്യമങ്ങളിൽ വൈറലായിരുന്നു .ഇന്നലെ തന്നേ രാത്രിയിൽ പാലാ കുരിശുപള്ളി കവലയിൽ നിയന്ത്രണം വിട്ട വാഹനം റിവൈഡറിൽ പാഞ്ഞു കയറി റെഡ് ക്രോസ്സ് സൊസൈറ്റി പതിനായിരം രൂപാ മുടക്കി നിർമ്മിച്ച ദിശ ബോർഡും നശിപ്പിച്ചിട്ടുണ്ട് .

മനഃപൂർവമല്ലാത്ത നര ഹത്യക്കു കേസ് ചാർജ് ചെയ്യുമ്പോൾ 120 കിലോ മീറ്ററിൽ കാർ ഓടിക്കുന്നത് മനഃപൂർവമാണല്ലോ അപ്പോൾ  മന പൂര്വമുള്ള കൊലപാതകത്തിന് തന്നെ കേസെടുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത് .വഴി നന്നാവുമ്പോൾ അമിത സ്പീഡ് എടുക്കുന്നവരെ കണ്ടെത്താൻ കാമറ ഉപയുക്തമാക്കണമെന്നും നാട്ടുകാരിൽ പലരും ആവശ്യപ്പെട്ടു.പാലാ ജനറൽ ആശുപത്രിയുടെ മോർച്ചറിക്കു മുമ്പിൽ നിന്നും പലരും ശാപ വാക്കുകൾ ചൊരിയുന്നുണ്ടായിരുന്നു .ബന്ധു ജനങ്ങളുടെ നിലവിളികൾക്കിടെ യുവാക്കൾ പലരും രോക്ഷം കൊണ്ടു,നിയമങ്ങളുടെ അപര്യാപ്തതയാണ് ഇത്തരം യുവാക്കൾ അഴിഞ്ഞാടുന്നതെന്നും നാട്ടുകാർ പലരും പറഞ്ഞു .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top