കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സ്‌ഫോടകവസ്‌തു കണ്ടെത്തി. ഇന്നലെ രാത്രി സ്റ്റേഡിയം പരിസരത്ത് നിന്ന് ആണ് സ്‌ഫോടകവസ്‌തു കണ്ടെത്തിയത്.

പരിശീലനം കഴിഞ്ഞുപോകുക ആയിരുന്ന ഫിസിക്കൽ എജുക്കേഷൻ വിദ്യാർത്ഥികൾ ആണ് കണ്ടത്.
തുടർന്ന് പൊലീസും ബോംബ് സ്‌ക്വാഡും എത്തി വസ്‌തു നിർവീര്യമാക്കി. സുരക്ഷാഭീഷണി ചൂണ്ടിക്കാണിച്ച് സർവകലാശാല സിൻഡിക്കേറ്റ് അംഗം റഷീദ് അഹമ്മദ് അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
