Kerala

പ്രകടനം പോരാ!! യുവനേതാക്കൾക്കെതിരെ വിമർശനവുമായി മുൻ മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ ജി സുധാകരൻ

കൊച്ചി: പാർട്ടിയിലെയും സർക്കാരിലെയും യുവനേതാക്കൾക്കെതിരെ വിമർശനവുമായി മുൻ മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ ജി സുധാകരൻ. പാർട്ടിയിലെയും സർക്കാരിലെയും യുവനേതാക്കളിൽ ആരും ശരാശരിക്ക് മുകളിൽ പ്രകടനം കാഴ്ചവെക്കുന്നില്ല എന്നായിരുന്നു സുധാകരൻ വിമർശിച്ചത്. പൊതുജനത്തിനും ഇതേ കാഴ്ചപ്പാട് തന്നെയാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു. ‘ദി ഹിന്ദു’വിന് നൽകിയ അഭിമുഖത്തിലാണ് സുധാകരന്റെ വിമർശനം.

പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെയും സുധാകരൻ രംഗത്തുവന്നു. താൻ മന്ത്രിയായി അധികാരമേറ്റെടുക്കുന്ന സമയത്ത് വകുപ്പിൽ അഴിമതി സർവവ്യാപിയായിരുന്നു. താൻ കർശനമായ നിലപാടെടുത്തു. തനിക്ക് മുൻപേയുള്ള പൊതുമരാമത്ത് വകുപ്പ് മന്ത്രി ജയിലിലായതും തന്റെ കാലത്തായിരുന്നു.

അഴിമതി അവസാനിച്ചു, ജനങ്ങൾ വകുപ്പിനെക്കുറിച്ച് നല്ലത് പറയാൻ ആരംഭിച്ചു. എന്നാൽ 2021 മുതൽ അഴിമതിക്കെതിരെ കർശന നടപടി എടുക്കുന്നതായി കാണുന്നില്ലെന്നും സുധാകരൻ വിമർശിച്ചു. റിയാസിന്റെ പേരെടുത്തുപറയാതെയായിരുന്നു സുധാകരന്റെ വിമർശനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top