
പുത്തൂർ (കൊല്ലം): കേരളാ കോൺഗ്രസ് സംസ്ഥാന ഉപദേഷ്ടാവ് കുളക്കടക്കിഴക്ക് പാറവിളയിൽ വീട്ടിൽ കുളക്കട രാജു (വൈ.രാജു-65) അന്തരിച്ചു.
സംസ്കാരം ചൊവ്വാഴ്ച (05-08-2025) വൈകുന്നേരം 04:00- മണിക്ക് കുളക്കട സെൻ്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ അഭി. ഡോ. ജോസഫ് മാർ ബെർണബാസ് സഫ്രഗൻ മെത്രാപ്പൊലീത്തയുടെ മുഖ്യകാർമികത്വത്തിൽ നടക്കും.

ഭൗതിക ശരീരം ചൊവ്വാഴ്ച രാവിലെ 07:00- മണിക്ക് തിരുവല്ലാ ബിലീവേഴ്സ് ആശുപത്രിയിൽ നിന്നും വിലാപയാത്രയായി 8 മണിക്ക് കുളക്കട വൈ എം സി എ യിൽ എത്തിച്ച് പൊതുദർശനത്തിന് വെക്കും.
വൈ എം സി എ യിലെ പൊതുദർശനത്തിന് ശേഷം 09:00- മണിക്ക് ഭവനത്തിൽ എത്തിച്ച് പൊതുദർശനത്തിന് വെക്കും
ന്യുമോണിയ ബാധയെ തുടർന്ന് തിരുവല്ലയിലെ ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
കേരളാ കോൺഗ്രസ് സംസ്ഥാന ഉന്നതാധികാരസമിതി അംഗവും ജനറൽ സെക്രട്ടറിയുമായിരുന്നു.
യുഡിഎഫ് കൊല്ലം ജില്ലാ സെക്രട്ടറി, വൈഎംസിഎ കൊല്ലം സബ് റീജൺ ചെയർമാൻ, മാർത്തോമ്മ സോഷ്യോ പൊളിറ്റിക്കൽ കമ്മിഷൻ അംഗം എന്നീനിലകളിൽ പ്രവർത്തിച്ചു.
സംസ്ഥാന കയർ കോർപ്പറേഷൻ ഡയറക്ടർ, കാഡ മെമ്പർ, സംസ്ഥാന കാർഷിക വികസനസമിതി അംഗം, മാരാമൺ കൺവെൻഷൻ മീഡിയ കൺവീനർ, മാർത്തോമ്മ സുവിശേഷപ്രസംഗ സംഘം മാനേജിങ് കമ്മിറ്റി അംഗം എന്നീനിലകളിലും സേവനമനുഷ്ഠിച്ചിരുന്നു.
കലയപുരം സർവീസ് സഹകരണ ബാങ്ക് മുൻ വൈസ് പ്രസിഡന്റാണ്.
നിലവിൽ കൊട്ടാരക്കര താലൂക്ക് വികസനസമിതി അംഗവും കലയപുരം മാർത്തോമ്മ റെസിഡെൻഷ്യൽ സ്കൂൾ അഡ്വൈസറി ബോർഡ് അംഗവുമാണ്.
കേരളാ കോൺഗ്രസിൻ്റെ വിദ്യാർത്ഥി സംഘടനയായ കേരള സ്റ്റുഡൻസ് കോൺഗ്രസ് (കെ എസ് സി) യിലൂടെയായിരുന്നു പൊതുപ്രവർത്തന രംഗത്തേക്കുള്ള വരവ്.
അടൂർ കിളിവയൽ സെയ്ന്റ് സിറിൾസ് കോളേജിൽ ജൂനിയർ സൂപ്രണ്ടായിരിക്കെ സ്വയം വിരമിച്ച് മുഴുവൻസമയ പൊതുപ്രവർത്തകനാകുകയായിരുന്നു.
പിതാവ്: പരേതനായ യോഹന്നാൻ.
മാതാവ്: പരേതയായ സാറാമ്മ.
ഭാര്യ: ലീലാമ്മ രാജു (കടമ്പനാട് ചരുവിളയിൽ കുടുംബാഗം).
മക്കൾ: ദീപാ സാറാ രാജു, ദിപിൻ വൈ.രാജു (ഓസ്ട്രേലിയ).
മരുമക്കൾ: അലക്സ് എബ്രഹാം, നയോമി.
കേരളാ കോൺഗ്രസ് ചെയർമാൻ പി. ജെ. ജോസഫ്,
നേതാക്കളായ ഫ്രാൻസീസ് ജോർജ് എം.പി,
മോൻസ് ജോസഫ് എം.എൽ.എ,
പി.സി. തോമസ്,
ജോയി എബ്രഹാം,
തോമസ് ഉണ്ണിയാടൻ, അപു ജോൺ ജോസഫ് തുടങ്ങിയവർ അനുശോചിച്ചു.