Kerala

കന്യാസ്ത്രീകളുടെ മോചന ശ്രമവുമായി ജോസ് കെ മാണിയടക്കമുള്ള എൽ ഡി എഫ് നേതാക്കൾ വീണ്ടും ഛത്തീസ്ഗഡിലെത്തി

 

ഛത്തീസ്ഗഡിലെ ദുർഗ് സെൻട്രൽ ജയിലിൽ കഴിയുന്ന സി.വന്ദന ഫ്രാൻസിസിനെയും സി.പ്രീതി മേരിയുടെയും മോചനവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി കേരളത്തിലെ എൽഡിഎഫ് നേതാക്കളുടെ സംഘം വീണ്ടും ഛത്തീസ്ഗഡിലെത്തി.ജോസ് കെ മാണി,ജോൺ ബ്രിട്ടാസ്, കെ.സന്തോഷ് കുമാർ എന്നീ ഇടത് നേതാക്കളാണ് ഛത്തീസ്ഗഡിലെത്തി അവിടെ തുടരുന്നത്.ജില്ലാ ഭരണകൂടവുമായും നിയമവിദഗ്ധരുമായും നേതാക്കൾ സന്യാസിനി സമൂഹവുമായും അവർ ചർച്ചകൾ നടത്തി.ഓഗസ്റ്റ് 2ന് സി.വന്ദന ഫ്രാൻസിസും സി.പ്രീതി മേരിയും ജയിൽ വിമോചിതരാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു .

ഈ രണ്ട് കന്യാസ്ത്രീകൾക്കും ജാമ്യം ലഭിക്കുക എന്നതിലുപരി ഇവർക്കെതിരെ ചുമത്തിയ എഫ്ഐആർ റദ്ദാക്കണമെന്ന ആവശ്യമാണ് ഇടത് നേതാക്കൾ അധികൃതരോട് ഉന്നയിച്ചത്.എഫ്ഐആർ റദ്ദായിയില്ലെങ്കിൽ കേസിന്റെ തുടർ നടപടികളിലേക്കും നിയമക്കുരുക്കിലേക്കും ഈ വിഷയം നീളുമെന്നുള്ള ആശങ്ക അധികൃതരെ അറിയിച്ചതായി സംഘാംഗമായ ജോസ് കെ മാണി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top