വിക്ടർ ആദം സംവിധാനം ചെയ്ത രാജകന്യക എന്ന ചിത്രം 720 തീയേറ്ററുകളിൽ ഇന്ന് റിലീസ് ചെയ്തു. ക്രിസ്ത്യൻ പശ്ചാത്തലത്തിൽ ആണ് ഈ ചിത്രം ഒരുങ്ങിയിരിക്കുന്നത്. മാതാവിൻ്റെ അനുഗ്രഹം ഒരു ഗ്രാമത്തിൽ ലഭിക്കുന്നതാണ് ഈ ചിത്രത്തിൻ്റെ പ്രമേയം പാലായിലും മൂന്നാറിലു ഇടുക്കിയിലുമായാണ് ഈ ചിത്രം ചിത്രീകരിച്ചത് –

പാലായിലെ മാതൃവേദി പ്രവർത്തകർ ഉൾപ്പടെ നൂറോളം പാലാക്കാർ ഇതിൽ അഭിനയിക്കുന്നുണ്ട് പാലാ രൂപത ബിഷപ്പ് മാർ ജേക്കബ് മുരിക്കനും ജോസഫ് പുത്തൻപുര അച്ചനും ഇതിൽ അഭിനയിക്കുന്നു എന്നുള്ളതും ഈ ചിത്രത്തെ ശ്രദ്ധേയമാക്കുന്നു. കെ.എസ് ചിത്ര പാടിയ മേലേവിണ്ണിൽ എന്നു തുടങ്ങുന്ന ഗാനം ജനഹൃദയങ്ങളെ സ്പർശിക്കുന്നതാണ്.പാലാ മീഡിയ അക്കാഡമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽജോസുകുട്ടി ,ജയിംസ് കൊട്ടാരം ജോണി കുര്യത്ത് എന്നിവർ പങ്കെടുത്തു.