തിരുവനന്തപുരം: സ്കൂള്‍ വേനലവധി ജൂണ്‍, ജൂലൈയിലേക്ക് മാറ്റുന്നതില്‍ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞതെന്നും ലഭ്യമായ പ്രതികരണങ്ങള്‍ മുഖ്യമന്ത്രിയെ അറിയിക്കുമെന്നും മന്ത്രി പ്രതികരിച്ചു.
ഇതില്‍തര്‍ക്കത്തിന്റെയോ വെല്ലുവിളിയുടെയോ വിഷയമില്ല. ഇപ്പോഴുള്ളതുപോലെ മതിയെങ്കില്‍ അങ്ങനെ തന്നെ തുടരും. പൊതുജനാഭിപ്രായം സ്വീകരിക്കുകയാണ് ചെയ്തതെന്നും മന്ത്രി വ്യക്തമാക്കി.
