കൊല്ലം: യൂത്ത് കോൺഗ്രസ് ദേശീയ സമിതിയിൽ കെ അഭിജിത്ത് അടക്കമുള്ള നേതാക്കളെ ഉൾപ്പെടുത്താത്തതിൽ വ്യാപക വിമർശനം ഉയർന്നതിന് പിന്നാലെ പ്രതികണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനില്‍ പന്തളം.

കെപിസിസി, ഡിസിസി നേതൃനിര പുനഃസംഘടിപ്പിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കവെ നേതൃനിരയില്‍ മാറ്റം വേണമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിഷ്ണു ആവശ്യപ്പെട്ടു.
പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി’, ഇറക്കരുതെന്നും നേതൃത്വം എപ്പോഴും വൈബ്രന്റ് ആയിരിക്കണമെന്നും വിഷ്ണു ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ആവശ്യപ്പെട്ടു.
