Kerala

നാലമ്പല ദർശന വീഥിയിലെ ഭദ്രകാളി ക്ഷേത്ര ദർശനത്തിനും ;പിഴിഞ്ഞ് പായസ മഹാ നിവേദ്യത്തിനുമായി ആയിരങ്ങളെത്തുന്നു

പാലാ :കോട്ടയം ജില്ലയിലെ രാമപുരം നാലമ്പല ദർശന വീഥിയിലെ വടക്കോട്ട് ദർശനമുള്ള അമനകര ഉറിമ്പിക്കാവിലെ ഭദ്രകാളി ക്ഷേത്ര ദർശനത്തിന് തിരക്കേറുന്നു .ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ ചാന്താട്ട് ;പൂരമിടി;കളമെഴുത്തുപാട്ട് തുടങ്ങിയവയാണ് കൂടാതെ പൂജിച്ച ശ്രീ .ചക്രം എല്ലാ ഭവനങ്ങളിലേക്കും ആചാര പൂർവം ഭക്തർ കൊണ്ട് പോകുന്നുണ്ട് .

ഞായറാഴ്ചകളിലെ ഈ ക്ഷേത്രത്തിലെ മഹാ നിവേദ്യമായ പിഴിഞ്ഞ് പായസ നേർച്ച വളരെ പ്രസിദ്ധമാണ്.പായസ നിവേദ്യത്തിനായി കഴിഞ്ഞ ഞായറാഴ്ച പതിനായിരത്തോളം ഭക്ത ജനങ്ങളാണ് എത്തിച്ചേർന്നത്.ഈ ഞായറാഴ്ചയിലേക്കായി വിപുലമായ സൗകര്യങ്ങളാണ് സംഘാടകർ ഒരുക്കിയിട്ടുള്ളത് .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top