കോട്ടയം: ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതർക്കായി വയനാട്ടിൽ സ്വന്തം നിലയില്‍ ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കാനൊരുങ്ങി മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ.

ദുരന്തബാധിതര്‍ക്കായി സഭയുടെ നേതൃത്വത്തില്‍ 50 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാനുളള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇതിനായി രണ്ടേക്കര്‍ സ്ഥലം വിലകൊടുത്ത് വാങ്ങും. സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്ന ഭൂമിയില്‍ മറ്റാര്‍ക്കും അനുമതി നല്‍കാന്‍ സാധ്യത ഇല്ലാത്തതിനാലാണ് നേരിട്ട് വീടുകള്‍ നിര്‍മ്മിക്കുന്നതെന്ന് സഭാ നേതൃത്വം പത്രക്കുറിപ്പിലൂടെ അറിയിച്ചു.
മേപ്പാടിയില്‍ 22 വീടുകളും ചൂരല്‍മലയില്‍ 16 വീടുകളും കുറിച്യാര്‍മലയിലും ദുരന്തം നാശം വിതച്ച മറ്റിടങ്ങളിലുമായി ശേഷിക്കുന്ന വീടുകളും സഭ നിര്‍മ്മിച്ചുനല്‍കും.
