Kerala

വീണ്ടും നീർനായ ആക്രമണം, ഇത്തവണ കടിയേറ്റത് വേളൂർ സ്വദേശിക്ക്

ഏറ്റുമാനൂർ:ഇല്ലിക്കൽ : ഇല്ലിക്കൽ പാലത്തിന് സമീപം നീർനായയുടെ ആക്രമണത്തിൽ വേളൂർ സ്വദേശി മധ്യവയസ്ക്കന് ഗുരുതര പരുക്ക്. പരിക്കേറ്റയാളെജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് വൈകുന്നേരം നാലരയോടെയാണ് സംഭവം. ഈ മാസം തന്നെ മൂന്നോളം പേർക്ക് നീർനായയുടെ കടിയേറ്റു. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് നീർനായയുടെ കടിയേറ്റ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ കുത്തിവെയ്പ് എടുത്തശേഷം മരണം സംഭവിച്ചത്. ഇല്ലിക്കൽ – കുമ്മനം -താഴത്തങ്ങാടി മേഖലകളിലുള്ളവരാണ് തെരുവ് നായ ശല്യത്തിനൊപ്പം നീർനായ ആക്രമണ ഭീതിയിൽ കൂടി കഴിയുന്നത്.

നിരവധി പേർക്ക് നീർനായയുടെ കടിയേറ്റിട്ടും നിരന്തരം വാർത്തകൾ വന്നിട്ടും ഇതിനൊരു പ്രതിവിധിയോ, ബദൽ മാർഗങ്ങളെക്കുറിച്ചോ ആലോചിക്കാൻ ഇത് വരെ സർക്കാർ സംവിധാനങൾ തയ്യാറാകുന്നില്ല എന്നാണ് പരാതി ഉയരുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top