കന്യാസ്ത്രീകളേ അറസ്റ്റ് ചെയ്ത് ജയിലിൽ ആക്കിയതിനെതിരേ പാർലമെന്റിൽ ബഹളം. അടിയന്തിര പ്രമേയം അനുവദിക്കാത്തതിനാൽ രാജ്യ സഭയിലും ലോക്സഭയിലും പ്രതിപക്ഷം ബഹളം വയ്ച്ചു. ഇരു സഭകളും നിർത്തിവയ്ച്ചു. ഛത്തീസ്‍ഗഡിൽ മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ചാണ് മലയാളികളായ 2 കന്യാസ്ത്രീമാരേ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തത്. സംഭവത്തിൽ പ്രതിഷേധിച്ച് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ഛത്തിസ്ഗഢ് മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും കത്തയച്ചു. തികഞ്ഞ നീതി നിഷേധം നടക്കുന്നു എന്നും കത്തിൽ ചൂണ്ടിക്കാട്ടി.

അങ്കമാലി എളവൂർ മാളിയേക്കൽ കുടുംബാംഗമായ സിസ്റ്റർ പ്രീതി മേരി, കണ്ണൂർ തലശേരി ഉദയഗിരി സ്വദേശി സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരെയാണ് കഴിഞ്ഞ ദിവസം ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ വച്ച് മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റ് ചെയ്തത്.
നാളുകളായി കന്യാസ്ത്രീമാർ നടത്തുന്ന ആശുപത്രിയിലും ഓഫിസിലും ജോലിക്കായി 3 പെൺകുട്ടികളെ കൂട്ടി മടങ്ങുന്നതിനിടെ റെയിൽവേ സ്റ്റേഷനിൽ വയ്ച്ച് കന്യാസ്ത്രീമാരേ ബജരംഗ് ദൾ പ്രവർത്തകർ തടയുകയായിരുന്നു. മത പരിവർത്തനം ആരോപിച്ചായിരുന്നു ബജരംഗ് ദൾ കന്യാസ്ത്രീമാരേ തടഞ്ഞത്. തുടർന്ന് പോലീസ് വന്ന് കന്യാസ്ത്രീമാരേ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യുകയായിരുന്നു.
