ന്യൂഡൽഹി: 10,000 രൂപ കടം കൊടുക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് 42 കാരനെ സഹപ്രവർത്തകൻ ചുറ്റിക കൊണ്ട് മർദ്ദിച്ച് കൊലപ്പെടുത്തി.

ഛത്തർപൂരിലെ ഒരു ഫാം ഹൗസിലാണ് സംഭവം. സീതാറാമെന്നയാളാണ് കൊല്ലപ്പെട്ടത്. പ്രതിയായ ചന്ദ്രപ്രകാശി(47)നെ പൊലീസ് അറസ്റ്റ് ചെയ്തു. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ പാലമിൽ നിന്നാണ് ഫാംഹൗസിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന ചന്ദ്രപ്രകാശിനെ പിടികൂടിയത്.
ജൂലൈ 26-ന് ഉത്തർപ്രദേശ് സ്വദേശിയായ സീതാറാം എന്ന വ്യക്തിയെ കാണാതായതായി മെഹ്‌റൗളി പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചിരുന്നു. ചന്ദ്രപ്രകാശ് തന്നെയാണ് സീതാറാമിനെ കാണാനില്ലെന്ന് ഫാം ഹൗസ് ഉടമയോട് പറഞ്ഞത്. തുടർന്ന് ഉടമ പരാതി കൊടുക്കുകയായിരുന്നു.
