
രാമപുരം : SMYM-KCYM രാമപുരം യൂണിറ്റിലെ യുവജനങ്ങളുടെ ആഭിമുഖ്യത്തിൽ രണ്ടാമത് അൽഫോൻസിയൻ പദയാത്ര നടത്തപെട്ടു.
പ്രതികൂല കാലാവസ്ഥയെയും കനത്ത മഴയെയും തരണം ചെയ്തു കൊണ്ട്, വി. അൽഫോൻസാമ്മയുടെ സഹനയാതനകളുടെ വഴിയേ സഞ്ചരിച്ച് 25 ഓളം യുവാക്കൾ രാമപുരത്തു നിന്നും കാൽനടയായി ഭരണങ്ങാനം അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ എത്തിച്ചേർന്നു.

രാമപുരം ഫോറോനാ പള്ളി വികാരി റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറത്തിന്റെ ആശിർവാദത്തോടെ ആരംഭിച്ച പദയാത്രക്ക് യൂണിറ്റ് ഡയറക്ടർ ഫാ. അബ്രഹാം കുഴിമുള്ളിൽ നേതൃത്വം നൽകി.