കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ വോട്ടുണ്ടായിരുന്നെങ്കിൽ തൻ്റെ വോട്ട് സാന്ദ്ര തോമസിനെന്ന് എഴുത്തുകാരി കെ ആർ മീര.

ഫേസ്ബുക്ക് കുറിപ്പിലാണ് കെ ആർ മീര ഇക്കാര്യം വ്യക്തമാക്കിയത്. സാന്ദ്ര തോമസ് പർദയിട്ട് നോമിനേഷൻ കൊടുത്ത ചിത്രത്തിനൊപ്പമാണ് മീരയുടെ കുറിപ്പ്.
നിർമാതാക്കളുടെ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ പർദ ധരിച്ചായിരുന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ആസ്ഥാനത്തേക്ക് സാന്ദ്ര തോമസെത്തിയത്. സംഘടനയും സാന്ദ്ര തോമസും തമ്മിൽ രൂക്ഷമായ ഭിന്നതകളും നിയമനടപടികളും വരെ നിലനിൽക്കുന്ന സാഹചര്യത്തിലാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ സാന്ദ്ര എത്തിയത്.
