ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞിനോട് അച്ഛന്റെ ക്രൂരത. റാംപൂരില്‍ ആണ്‍കുഞ്ഞിനെ തലകീഴാക്കി പിടിച്ചുകൊണ്ട് പിതാവ് സഞ്ജു നടക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

സ്ത്രീധനം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് കുഞ്ഞിനെ ഉപദ്രവിച്ചതെന്നാണ് റിപ്പോര്‍ട്ട്. സഞ്ജു സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം ഉപദ്രവിച്ചിരുന്നുവെന്ന് ഭാര്യ സുമന്‍ പറഞ്ഞു. വിവാഹം നടന്നത് 2023ലാണെന്നും അന്ന് മുതല്‍ ഭര്‍ത്താവും കുടുംബവും സ്ത്രീധനത്തിന്റെ പേരില്‍ മര്‍ദിക്കുകയാണെന്നും സുമന്‍ പറഞ്ഞു.
രണ്ട് ലക്ഷവും ഒരു കാറുമാണ് അവര്‍ ആവശ്യപ്പെടുന്നതെന്നും സുമന്‍ കൂട്ടിച്ചേര്‍ത്തു
